11:30am
ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസിന് വെള്ളിയാഴ്ച തിരിതെളിയും. 12മത് ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിലെ ഗുവാഹതിയും അയല്‍സംസ്ഥാനമായ മേഘാലയയിലെ ഷില്‌ളോങ്ങും ഒരുങ്ങി. ഗെയിംസിന്റെ ഉദ്ഘാടന പ്രഖ്യാപനം ഗുവാഹതിയിലെ സരുസജായ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റും വടക്കുകിഴക്കന്‍ ഇന്ത്യയുടെ കലാരൂപങ്ങളും അരങ്ങേറും. പ്രധാനമന്ത്രി കായികതാരങ്ങളെ അഭിസംബോധന ചെയ്യും.