ദളപതി സിനിമ കണ്ടിട്ടുണ്ടോ.

04:00pm 7/6/2016

ദളപതി സിനിമ കണ്ടിട്ടുണ്ടോ.. അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് രക്ഷകനായി എത്തുന്നത്. ധനുഷും കീര്‍ത്തി സുരേഷം ഒന്നിക്കുന്ന പുതിയ ചിത്രമായ തൊടാരിയില്‍ ധനുഷ് പറയുന്ന ഡയലോഗാണിത്.
സൂപ്പര്‍താരം ധനുഷും, കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് തൊടാരി. തൊടാരിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുംകി, മൈന എന്നീ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ പ്രഭു സോളമനാണ് സംവിധായകന്‍.
റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് പറയുന്നത്.