ദുര്‍ഗാ വിവാദം: മാപ്പു പറയില്ലാ :സ്മൃതി ഇറാനി

01:37pm 26/2/2012
download
ന്യൂഡല്‍ഹി: ദുര്‍ഗാദേവിയെക്കുറിച്ചുള്ള വിവാദങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി മാപ്പു പറയാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കിയതോടെ രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു.

അതേസമയം, ഹിന്ദുമത വിശ്വാസിയായ തനിക്ക് ദുര്‍ഗാദേവിയെക്കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്മൃതി സഭയില്‍ വ്യക്തമാക്കി. താനും ദുര്‍ഗാഭക്തയാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇത്തരം പോസ്റ്ററുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗീകരിക്കുമോയെന്നാണ് താന്‍ ചോദിച്ചതെന്നും അതിനാല്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

രാജ്യസഭയില്‍ ജെ.എന്‍.യു വിഷയം സംബന്ധിച്ച ചര്‍ച്ച നടന്നപ്പോഴാണ് ദുര്‍ഗാദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള വിവാദപരാമര്‍ശമുണ്ടായത്. ജെ.എന്‍.യുവിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. മഹിഷാസുരനെ ദലിതരുടെ നേതാവായും ദുര്‍ഗയെ മഹിഷാസുരനെ വഞ്ചിച്ചുകൊന്ന മോശം സ്ത്രീയുമായാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഈ ലഘുലേഖയിലെ ചില പരാമര്‍ശങ്ങള്‍ സ്മൃതി ഇറാനി സഭയില്‍ വായിച്ചതാണ് വിവാദത്തിന് കാരണമായത്. ജെ.എന്‍.യുവില്‍ മഹിഷാസുര രക്തസാക്ഷി ദിനാചരണം നടന്നതായും സ്മൃതി പറഞ്ഞു.

ജെ.എന്‍.യു വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചപ്പോഴാണ് മന്ത്രി ലഘുലേഖ വായിച്ചുകൊണ്ട് ദുര്‍ഗാദേവിയെ മോശമായി ചിത്രീകരിക്കുന്നവരെ നിങ്ങള്‍ക്ക് പിന്തുണക്കാന്‍ കഴിയുമോയെന്ന് മന്ത്രി ചോദിച്ചത്. കേന്ദ്രമന്ത്രി പദവിയിലിരുന്നുകൊണ്ട് സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം ശരിയല്ലെന്നും ഇത് പിന്‍വലിച്ച് മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ നിന്ന്:

-What is Mahishasur Martyrdom Day, madam speaker? Our government has been accused. I miss today Sugata Bose and Saugata Roy in the House – champions of free speech, because I want to know if they will discuss this particular topic which I am about to enunciate in the House, on the streets of Kolkata. I dare them this.

Posted on October 4, 2014. A statement by the SC, ST and minority students of JNU. And what do they condemn? May my God forgive me for reading this.

‘Durga Puja is the most controversial racial festival, where a fair-skinned beautiful goddess Durga is depicted brutally killing a dark-skinned native called Mahishasur. Mahishasur, a brave self-respecting leader, tricked into marriage by Aryans. They hired a sex worker called Durga, who enticed Mahishasur into marriage and killed him after nine nights of honeymooning during sleep.’

Freedom of speech, ladies and gentleman. Who wants to have this discussion on the streets of Kolkata? I want to know. Will Rahul Gandhi stand for this freedom? I want to know. For these are the students. What is this depraved mentality? I have no answers for it-