11:13am 20/3/2016
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസിലേക്ക് ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം, മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികള്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരാണ് കുപ്പികള്‍ കണ്ടെത്തിയത്. എന്നാല്‍ കീടനാശിനി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. െ്രെകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനാണ് അന്വേഷണത്തിന്റെ ചുമതല. െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെ സംഘത്തില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി.
മണിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുവന്നതോടെയാണ് ഉണ്ണിരാജനെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ കണ്ണൂര്‍ എസ്.പിയാണ് ഉണ്ണിരാജന്‍. സംഘം നാളെ ചാലക്കുടിയിലെ പാടിയില്‍ പരിശോധന നടത്തും.
അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അരുണ്‍, വിപിന്‍, മുരുകന്‍, ബിനു എന്നിവരെയാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.