06-03-2016 7.40 pm
കൊച്ചി: നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പിന്നീട് വൈകിട്ട് 7.15ഓടെ മണിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.