നന്ദിതാ ബക് ക്ഷി ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റായി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും.

1:40pm 24/3/2016

പി.പി.ചെറിയാന്‍
unnamed (3)
സാന്‍ഫ്രാന്‍സിസ്‌ക്കൊ: കാലിഫോര്‍ണിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ഇന്ത്യന്‍ അമേരിക്കവംശജ നന്ദിതാ ബക്ക്ക്ഷിയെ നിയമിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ 1ന് ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നന്ദിതായുടെ ദീര്‍ഘവീക്ഷണവും, ബാങ്കിങ്ങ് മേഖലയിലെ പരിചയവും സ്ഥാപനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ബാങ്ക് അധികൃതര്‍ പ്രത്യേശ പ്രകടിപ്പിച്ചു.

വാഷിംഗ്ടണ്‍ മ്യൂച്ചല്‍, ജെ.പി.മോര്‍ഗന്‍ ചെയ്‌സ് തുടങ്ങിയ ബാങ്കാണ് മേഖലയില്‍ നന്ദിതാ എക്‌സിക്യൂട്ടീവ് തസ്തികയില്‍ സ്തുത്യര്‍ഹ്യ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജാദ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നന്ദിതയ്ക്ക് ലഭിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വംശജ ഇത്രയും ഉയര്‍ന്ന തസ്തികയില്‍ നിയമിതയാകുന്നത്‌