10:16 am 22/10/2016
ചെന്നൈ: ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്നേശ് ശിവയും വിവാഹതരാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെ പുതിയ പ്രണയ ബന്ധമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നായിരുന്നു പറഞ്ഞത്.
പക്ഷേ അതിന് ശേഷം നടന്ന സിമ അവാര്‍ഡില്‍ ഇരുവരും സെല്‍ഫി പുറത്തായതോടെ ആ ഗോസിപ്പും അവസാനിച്ചു. ഓണത്തിന് വിഘ്നേശിനൊപ്പം നിന്നെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നയന്‍സ് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.
ഇരുവരും ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയായ ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തതായി വിജയ് ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്.