നവകേരള മാര്‍ച്ച് ഇന്ന് സമാപനം

09:45am
15/02/2016
cpm-rally1_30_10
തിരുവനന്തപുരം: സി.പി.എമ്മിന്റെ വികസനനയം പ്രഖ്യാപിച്ച് പി.ബി അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു മാസമായി നടന്ന നവകേരള മാര്‍ച്ചിന് തിങ്കളാഴ്ച സമാപനം. ജാഥയുടെ സമാപനം ഞായറാഴ്ചയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഒ.എന്‍.വി. കുറുപ്പിന്റെ മരണത്തത്തെുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് അഞ്ചിന് ശംഖ്മുഖത്ത് സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍നിന്ന് മൂന്നുലക്ഷത്തോളംപേരെ പരിപാടിയില്‍ അണിനിരത്താനാണ് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനം. തുറന്ന ജീപ്പില്‍ എത്തുന്ന പിണറായിയെയും ജാഥ അംഗങ്ങളെയും അഞ്ചിന് ശംഖ്മുഖത്ത് വരവേല്‍ക്കും. തുടര്‍ന്ന് 1500ഓളം ചുവപ്പ് വളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.14 നിയോജക മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് സ്വീകരണവും നല്‍കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും സംബന്ധിക്കും.