നിരാഹാര സത്യാഗ്രഹം ഒത്തുകളിച്ച ജോസ് കെ. മാണി കര്‍ഷകരെ കബളിപ്പിക്കുന്നു :തോമസ് ഐസക്

thomas-isaac

ആലപ്പുഴ: കേരളത്തിലെ റബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ഒത്തുകളിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് എം.എല്‍.എ. കേരള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ. മാണി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുന്ന ദിവസവും സമയവും മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരം നടക്കുന്നതിന് ഇടയില്‍ റബര്‍ ഇറക്കുമതി സംബന്ധിച്ച രണ്ടു പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് കേന്ദ്രവുമായി മുന്‍കൂട്ടി ചില ധാരണകളില്‍ എത്തിയിരുന്നോ എന്ന് സംശയമുണ്ടെന്നും, ഇത് വളരെ ഗൗരവമായ വിഷയമാണെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
അഡ്വാന്‍സ് ലൈസന്‍സ് പ്രകാരമുള്ള ഇറക്കുമതി മാര്‍ച്ച് അവസാനംവരെ മരവിപ്പിച്ചിരിക്കുന്നു എന്നതാണ് ആദ്യ പ്രഖ്യാപനം. അഡ്വാന്‍സ് ലൈസന്‍സ് എന്നുപറഞ്ഞാല്‍ റബര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യും എന്ന ഉറപ്പിന്മേല്‍ ചുങ്കം അടക്കാതെ ഇറക്കുമതി ചെയ്യുന്നതിനുള്ള സൗകര്യമാണ്. ഇത് നിര്‍ത്തലാക്കിയതുകൊണ്ട് റബറിന്റെ ഇറക്കുമതി ഇല്ലാതാകുനില്ലെന്നും തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.