10:07am 30/05/2016
ന്യൂയോര്‍ക്: നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു. നോര്‍ത് കരോ ലൈനയിലാണ് സംഭവം. 22കാരി ഐഷ മേരി പച്ചേകോയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ നെഞ്ചിലമര്‍ത്തിപ്പിടിച്ചതോടെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ളെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.
മേയ് 20നായിരുന്നു കുഞ്ഞ് ജനിച്ചത്. അവന്‍െറ മാതാവായതില്‍ സന്തോഷിക്കുന്നുവെന്നും ഏറെ സ്നേഹിക്കുന്നുവെന്നും അന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പൊലീസ് പുറത്തുവിട്ടത്. കുഞ്ഞിന്‍െറ മൂക്കിനും വായക്കും ചുറ്റും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഐഷയെ ജൂണ്‍ ആറിന് കോടതിയില്‍ ഹാജരാക്കും.