01:05pm 27-2-2016
ആര്‍.ജ്യോതിലക്ഷ്മി.
2016 തുടങ്ങിയതു മുതല് മലയാള സിനിമയ്ക്ക നഷ്ട്ടങ്ങളുടെ പ്രവാഹങ്ങളാണ്. എക്കാലവും മലയാള സിനിമയില് തന്റെതായ വ്യക്തിവുദ്രപതിപ്പിച്ച കുറച്ച് നല്ല കലാകാരന്മാര്‍,കലാകാരികള്‍ നമ്മെ വിട്ടു പിരിഞ്ഞു..
മലയാള സിനിമ ട്രാക്ക് തെറ്റി ഓടിയ കാലഘട്ടത്തില്, സിനിമക്ക് ഒരു പുതിയ മുഖം നല്കി വേറിട്ട രീതിയില് കഥ പറഞ്ഞ സംവിധായകനാണ് രാജേഷ് പിളള. വെറും നാലു ചിത്രങ്ങള് മാത്രമെ സംവിധാനം ചെയ്യതുവുളെളങ്കിലും മുന് നിര സംവിധായകരുടെ കൂട്ടത്തില് കൂട്ടാം രാജേഷിനെ. 2005 ല് പുറത്തിറങ്ങിയ ഹൃദയത്തില് സൂക്ഷിക്കാം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു ,എന്നാല് ചിത്രം വേണ്ട രീതിയില് വിജയം കാണാതെ മടങ്ങി. പിന്നീട് നീണ്ട വര്ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടു 2011ല് ട്രാഫിക്ക് ലൂടെ മലയാള സിനിമാ ഒന്നടക്കം സ്തംഭിപ്പിച്ചു. കൈയടികളും ആരവങ്ങളും ഏറ്റുവാങ്ങിയ ചിത്രം.ട്രാഫിക്ക് വെളളിത്തിരയില് എത്തിക്കാന് ചില്ലറ കഷ്ട്ടപ്പാടുകള് അല്ലാ അദ്ദേഹം നടത്തിയത്തു. ആദ്യ ചിത്രത്തിന്റെ പരാജയം ഒരു പരിധിവരെ ട്രാഫിക്കിനെ ബാധിച്ചിരുന്നു . എന്നാല് ചിത്രം റിലീസ് ചെയ്യതതിനു ശേഷം ആ കഷ്ട്ടതകള് എല്ലാം തന്നെ നീങ്ങിയിരുന്നു. തന്റെ ആദ്യ ചിത്രത്തില് പരാജയം നല്കിയത്തിന്റെ പ്രായശ്ചിത്തം എന്നതില് ഉപരി കുഞ്ചാകോ ബോബന്റെ കരിയല് വിജയം കൈവരിച്ച ചിത്രം. ട്രാഫിക്ക് ലൂടെ ജനം സ്വീകരിച്ചത് ഒരു പുതിയ സിനിമാ അനുഭത്തെ മാത്രമല്ല. കഴിവുറ്റ ഒരു സംവിധായകനെയുമാണ്..
സിനിമ എന്നു ഒരു സ്വപ്‌നമായി കൂടെ കൂട്ടിയ അദ്ദേഹം കരള് സംബന്ധമായ അസുഖത്തെ പോലും വക വെക്കാതെ സിനിമക്കു വേണ്ടി ജീവിച്ചു..അദ്ദേഹം അവസാനമായി സംവിധാനം ചെയ്യത മഞ്ജുവാര്യര് കുഞ്ചാകോ ബോബന് കൂട്ടുകെട്ടില് ഇറങ്ങിയ വേട്ട ഇന്നലെയാണ് റിലീസ് ചെയ്യതത്. പടം റിലീസ് ആയ അന്നു തന്നെ അദ്ദേഹത്തെ അസുഖം കൂടി ആസുപത്രിയില് പ്രവേശിപ്പിക്കുമ്പോളും, മനസ്സില് സിനിമയുടെ ചിന്തകള് മാത്രമേ ഉണ്ടായിരുന്നുളളു. രാജേഷ് പിളളയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ട്ടവും തികച്ചും വേദനാജനകവുമാണ്. ഒരു പിടി സിനിമാ സ്വപ്‌നങ്ങളുടെ വിസ്മയം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.