01.41 AM 29/10/2016
തിരുവനന്തപുരം: കിളിമാനൂരില്‍ ജ്വൂലറിയുടമയില് നിന്നും നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ 6 പ്രതികള്‍ പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവറെ ബാഗ്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയതത്.
ഈ മാസം ഒന്നാം തീയതിയാണ് കിലിമാനൂരിലെ പൂങ്കാവനം ജ്വൂലറിയുടമയയാ സൈനുലാബ്ദീന്റെ പക്കല്‍ നിന്ന്നും സ്വര്‍ണ്മവും പണവും കവര്‍ന്നത്.കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുക്കുകയായിരുന്നു.കായകുളം സ്വദേശികളായ ഫൈസല്‍ ,സജിത്,ആഷിഖ്,കിളിമാനൂര്‍ സ്വദേശി വിനോദ്,മൂവാറ്റുപുഴ സ്വദേശി ഹരികൃഷ്ണ സാഗര്‍,സുജിത്ത എന്നിവരാണ് പിടിയിലായത്.കേസിലെ മറ്റൊരു പ്രതിയായാ പ്രമോദ് ഗള്‍ഫിലേക്ക് കടന്നു.ആറുമാസത്തെ ആസൂത്രണത്തിനു ശേഷമാണ് മോഷണം നടത്തിയത്.
സ്വര്‍ണ്ണവും പണവുമായി പ്രതികള്‍ ബ്ഗ്ലൂരിലേക്ക കടന്നു.ഷാഡോ പൊലിസിന്റെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കല്‍ നിന്നും 19 പവനും 30000രൂപയും കണ്ടെടുത്തു.ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രതികള്‍ പണമുപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.