ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം

12:37pm 12/5/2016
– ജോസ് കാടാപ്പുറം
Newsimg1_80050497
ന്യൂയോര്‍ക്ക് : യോങ്കേഴ്സില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം കൂദാശ ചെയ്തു. 1984-ല്‍ സ്ഥാപിതമായ, ന്യൂയോര്‍ക്കിലെ ആദ്യ മലങ്കര കത്തോലിക്കാ ഇടവകയ്ക്കാണ് സ്വപ്‌ന സാക്ഷാത്കാരമായി പുതിയ ദേവാലയം കൂദാശ ചെയ്തത്.

മെയ്മാസം 7-ാം തീയ്യതി നാലുമണിക്ക് നടന്ന ശുശ്രൂഷകള്‍ക്ക്, അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയും പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളായ മലങ്കര, സീറോ മലബാര്‍, ലത്തീന്‍, യുക്രേനിയന്‍, ബൈസന്‍ടയിന്‍ റീത്തുകളില്‍പെട്ട വൈദികര്‍ സഹകാര്‍മ്മികത്വം വഹിച്ചപ്പോള്‍, സഹോദര സഭകളായ മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്‌സ് സഭകളിലെ വൈദികര്‍ ശുശ്രൂഷകളില്‍ ആദ്യന്തം പങ്കെടുത്തു.

ഫാദര്‍ സണ്ണി മാത്യു (വികാരി), ശ്രീ.മനോജ് ജോര്‍ജ് (സെക്രട്ടറി), ശ്രീ.തോമസ് ജോണ്‍(ട്രഷറര്‍), ശ്രീ. ഗീവര്‍ഗീസ് തങ്കച്ചന്‍ (അറ്റോര്‍ണി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളാണ് ദേവാലയം വാങ്ങുന്നതിനും മറ്റു ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും വാങ്ങിയ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിലുള്ള ദേവാലയമാണ് പുതിയ മലങ്കര കത്തോലിക്കാ ദേവാലയമായത്.

പുതിയ മേല്‍വിലാസം: 18 Trinity St., Yonkers, NY 10701