10:12 pm 29/10/2016
വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.