പതിനേഴാമത് ഫൊക്കാനാസമ്മേളനം ജൂലൈ 1,2,3 തീയതികളില്‍

09:34am 8/6/2016
Newsimg1_23690376
ഹില്‍ട്ടണ്‍, 800 വാര്‍ഡന്‍ ഓവനൃൂ, ഒന്റാരിയോ, കാനഡ

സാഹിത്യസമ്മേളനം: കാര്യപരിപാടികള്‍:
കാവ്യസദസ്സ്: 2016 ജൂലൈ രണ്ടാം തീയതി ശനിയാഴ്ച 9.30 ന് ആരംഭിക്കുന്നു. പ്രശസ്ത കവിയും
താരവുമായ ശ്രീ ബാലകൃഷ്ണന്‍ ചുള്ളിക്കാട് ആമുഖപ്രഭാഷണത്തോടെ ഉത്ഘാടനം ചെയ്യും.
മോഡറേറ്റര്‍: ശ്രീ ദിവാകരന്‍ നമ്പൂതിരി. തുടര്‍ന്ന് പ്രഭാഷണം. ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍. വിഷയം: വടക്കേ അമേരിക്കയിലെ കുടിയേറ്റക്കാരായ കവികളെപ്പറ്റിയും, അവരുടെ സൃഷ്ടികളെപ്പറ്റിയുമുള്ള അവലേകനം. തടര്‍ന്ന് ചര്‍ച്ചകള്‍.

പ്രഭാഷണം: പ്രൊഫസര്‍ കോശി തലക്കല്‍- വിഷയം: മലയാളകാവ്യ ചക്രവാളം, തുടര്‍ന്ന് ചര്‍ച്ചകള്‍.
പിന്നീട് കാവ്യവസന്തം ആരംഭിക്കുകയായി. ഇമ്പമുള്ള ഈരടികള്‍, ഓളവും താളചടലുമായ ഒരു
കാവ്യസംസ്ക്കാരത്തിലൂടെ ആലപിക്കുന്നത് വടക്കേ അമേരിക്കയിലെ മലയാള കവികള്‍, ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം, സുരേഷ് നെല്ലിക്കോട്, കെ.കെ.ജോണ്‍സണ്‍, ജയിംസ് കുരീക്കോട്, ജോജോ ആലപ്പാട്ട്, ശ്രീമതി ലൗലി ശങ്കര്‍ തുടങ്ങിയവര്‍. (നിലവാരമുള്ള സ്വന്തകവിതകളോ ,പ്രശസ്തരായവരുടെ കവിതകളോ ആലപിക്കാം). 11.00 മണിയോടെ കവിസമ്മേളനം അവസാനിക്കുന്നു.

11.00-12.30:കഥാകാരുടെ കൂട്ടായ്മ: കഥ , നോവല്‍ സാഹിത്യത്തിലെ കാലിക വ്യതിയാനങ്ങളെപ്പറ്റി പ്രശസ്ത നോവലിസ്റ്റും, കഥകാരുമായ ശ്രീ സതീഷ് ബാബു ഉത്ഘാടനം ചെയ്ത് ആമുഖപ്രഭാഷണം.
മോഡറേറ്റര്‍: ശ്രീമതി നിര്‍മല തോമസ്.
പ്രഭാഷണം: ശ്രീ മുരളി ജെ നായര്‍ വിഷയം: മലയാളകഥകള്‍ അമേരിക്കയില്‍, തുടന്ന്് ചര്‍ച്ചകള്‍
പ്രഭാഷണം: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം, വിഷയം: എഴുത്ത്, അനുഭവങ്ങള്‍ ,തുടര്‍ന്ന് ചര്‍ച്ചകള്‍.
പ്രഭാഷണം: ഡോക്ടര്‍ പി.സി.നായര്‍-­വിഷയം: അമേരിക്കന്‍ കഥാകാരും അവരുടെ സൃഷ്ടികളും. തുടര്‍ന്ന് ചര്‍ച്ചകള്‍. പങ്കെുക്കുന്നവര്‍: ശ്രീമതി ഷീലാ ഡാനിയല്‍, നീനാ പനക്കല്‍, ശ്രീ ജയങ്കര്‍, സുരേഷ് നെല്ലിക്കോട്, ജയിംസ് കുരീക്കോട് തുടങ്ങിയവര്‍.
12.30 മുതല്‍ 14.00വരെ ഡിന്നര്‍ സമയം.

14.00-15.30: നോവല്‍ സാഹിത്യ ചര്‍ച്ച: മോഡറേറ്റര്‍: ശ്രീ ജോണ്‍ ഇളമത.
പ്രഭാഷണം: ശ്രീ അശോകന്‍ വെങ്ങാശേരി- വിഷയം: വടക്കേ അമേരിക്കന്‍ നോവലെഴുത്തുകാരും, മുഖ്യധാര മലയാളസാഹിത്യവും. തടര്‍ന്ന് ചര്‍ച്ചകള്‍
പ്രഭാഷണം: ശ്രീമതി നീനാ പനക്കല്‍ .വിഷയം- അമേരിക്കന്‍ എഴുത്തുകാരും, സാമൂഹ്യ പ്രതിബന്ധതയും. ,തുടര്‍ന്ന് ചര്‍ച്ചകള്‍. പ്രഭാഷണം: ശ്രീമതി ഷീല ഡാനിയല്‍-വിഷയം­-കഥകള്‍ക്കുള്ളിലൂടെ, തടര്‍ന്ന് ചര്‍ച്ചകള്‍.
—————————–
ചിരിഅരങ്ങ്: ജൂലൈ 3-2016, ഞായറാഴ്ച കാലത്ത് 10 മുതല്‍ 11.30 വരെ. ചിരിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന നര്‍മത്തിന്‍െറ മര്‍മ്മം ഇക്കുറി ടൊറന്റോയില്‍ നടക്കുന്ന ഫോക്കാന സമ്മേളനത്തിന്‍െറ പ്രത്യേകതയായി അരങ്ങേറുന്നു. ശ്രീ അലക്‌സ് ഏബ്രഹാം മോഡറേറ്റായ ചിരി അരങ്ങ് നയിക്കുന്നത് ഡോക്ടര്‍ ടി.എം. മാത്യു തെക്കേടത്തായിരിക്കും. നിലവിലുള്ള പഴഞ്ചന്‍ കോമഡികളെ അട്ടിമറിച്ച് പാരഡികളുടെ കോട്ടകൊത്തളങ്ങള്‍ക്ക് തീര്‍ത്ത് നര്‍മ്മത്തിന് പുതിയ അര്‍ത്ഥതലങ്ങളും, ആസ്വാദ്യതയും പകരുന്ന മാന്ത്രിക സ്പര്‍ശം, ചിരിയരങ്ങില്‍ ഇക്കുറിനിങ്ങള്‍ക്കു കേള്‍ക്കാം. ചിരിക്കാനറിയാത്തവരെ പോലും പൊട്ടിചിരിപ്പിക്കുന്ന ഒരു ഹാസ്യഘോഷയാത്ര.

പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും, ഇംഗ്ലീഷ് നോവലിസ്റ്റുമായ ഡോക്ടര്‍ മാത്യു സകല കലകളുടെയും സമന്വയമാണ്. നടന്‍, ഗായകന്‍, വാഗ്മി എന്നിതിലുപരി ഉള്ളില്‍ നര്‍മം നിറഞ്ഞ ഉന്നതനാണ്. എന്തുകൊണ്ടും ഈ ചിരിഅരങ്ങ് ഫോക്കാനയ്ക്ക് മാറ്റ്കൂട്ടുകതന്നെ ചെയ്യും.

സാഹിത്യസമ്മേളനക്കമ്മിറ്റിക്കുവേണ്ടി ജോണ്‍ ഇളമത അറിയിച്ചതാണിത്