11:50am 03/3/2016
കൊല്ലം: നടന് ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. മണ്ഡലത്തില്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് വേണം.? ഞങ്ങള്‍ എവിടെ പോകണം? ഇതിന് ഉത്തരം തരേണ്ടത് എ.സി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കള്‍ ആണ്. വരുത്തന്‍മാരേ ഉള്ളോ പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. എന്നാണ് പോസ്റ്ററുകളില്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതപട്ടികയില്‍ പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷും ഇടംപിടിച്ചിരുന്നു. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ജഗദീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.