11:09 AM 21/10/2016
തലശ്ശേരി: രാത്രി കടപൂട്ടി വീട്ടിലേക്ക് ബസിറങ്ങി നടന്നുപോവുകയായിരുന്ന യുവാവിന് പൊലീസ് മര്‍ദനം. പരിക്കേറ്റ നായനാര്‍ റോഡിലെ തമന്നയില്‍ മുഹമ്മദ് അഫ്രോസിനെ (26) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി പെരിങ്ങാടി റോഡില്‍ കടനടത്തുന്ന അഫ്രോസ് ബുധനാഴ്ച രാത്രി 10.30ഓടെ നായനാര്‍ റോഡില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ രണ്ടു പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് കൈയിലുള്ള ബാഗ് പരിശോധിച്ചശേഷം വിട്ടയച്ചുവെന്നും യുവാവ് പറഞ്ഞു.
കുറച്ചുകൂടി നടന്നപ്പോള്‍ സമീപത്തായി ജീപ്പിലുണ്ടായിരുന്ന എസ്.ഐയും ഏതാനും പൊലീസുകാരും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്രെ. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും താടിയില്പിടിച്ച് താഴെ തള്ളിയിട്ടു. നീ പാകിസ്താന്കാരനല്ളേയെന്ന് ആക്രോശിച്ച് എസ്.ഐയും പൊലീസുകാരും നാഭിക്കും വയറിനും ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തുവെന്നും യുവാവ് പറയുന്നു. താഴെ വീണശേഷവും മര്‍ദനം തുടര്‍ന്നുവെന്നും പിന്നീട് വലിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അഫ്രോസ് പറഞ്ഞു.
WRITE YOUR COMMENTS