10:29am 26/3/2016
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്ത കല്‍യാദവ് ഭൂഷണ് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്)യുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നാവികസേനയില്‍ നിന്നും കാലാവധി തികയുന്നതിന്? മുമ്പ് വിരമിക്കല്‍ നേടിയ കല്‍യാദവ്? ഭൂഷണ്? ഇന്ത്യന്‍ സര്‍ക്കാറുമായി യാതൊരു ബന്ധവുമില്ലെന്ന്? വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കല്‍യാദവ് ഭൂഷണ്‍ പിടിയിലായ വിവരം കഴിഞ്ഞ ദിവസമാണ്? പാക്‌സുരക്ഷാ സേന പുറത്തുവിട്ടത്. റോ ഉദ്യോഗസ്ഥന്‍ അനധികൃതമായി രാജ്യത്ത്? പ്രവേശിച്ചതില്‍ പാകിസ്?താന്‍ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്?താനിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബാംബവാ?െലയെയാണ്? പാക്? വിദേശകാര്യ സെക്രട്ടറി വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. അനധികൃതമായി പാകിസ്?താനില്‍ പ്രവേശിച്ചതിലും ബലൂചിസ്?താനിലെയും കറാച്ചിയിലെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതിലുമുള്ള പ്രതിഷേധം ഇന്ത്യന്‍ ഹൈകമീഷണറെ അറിയിച്ചതായി പാക്? വിദേശകാര്യ ഓഫിസ്? പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
കല്‍യാദവ്? ഭൂഷണ്‍ പിടിയിലായ കാര്യം കഴിഞ്ഞ ദിവസം തന്നെ ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയിലെ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ കല്‍യാദവ് ഭൂഷണ്‍ ‘റോ’ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നെന്നും മിര്‍ സര്‍ഫറാസ് ബുഗ്തി പറഞ്ഞു. ബലൂചിസ്താനിലെ വിഘടന വാദികളുമായും തീവ്രവാദികളുമായും കല്‍യാദവ് ഭൂഷണ്‍ ബന്ധപ്പെട്ടതിന്? തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്?താനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട്? ചേര്‍ന്ന ചമന്‍ എന്ന സ്ഥലത്തു വെച്ചാണ് കല്‍യാദവ് ഭൂഷണ്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.