വാഷിംഗ്ടണ്‍: പാക് കേന്ദ്രരികരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനു സാധിക്കും അത് പ്രാഫല്യത്തില്‍ വരുത്തണമെന്നു ഒബാമ ആവശ്യപ്പെട്ടു. നിരന്തരം ഇന്ത്യ അനുഭവിക്കുന്ന തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ആക്രമണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലെത്തി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും ഒബാമ പറഞ്ഞു. ഇരു നേതാക്കളും തീവ്രവാദത്തെ നേരിടുന്നതിനുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും പി.ടി.ഐ ന്യൂസ്സ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുസ് ബന്ധം തകര്‍ക്കാന്‍ സാധിക്കാത്തതാണെന്നും ശക്തമായ ബന്ധത്തിന് മോദി ഉത്സാഹമാണ് പ്രകടിപ്പിക്കുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.