പാക്കിസ്ഥാനില്‍ വിഷ മദ്യ ദുരന്തം 24 പേര്‍ മരിച്ചു

23-3-2016
Liquor-vetta-364x245
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വിഷ മദ്യ ദുരന്തത്തില്‍ 24 പേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഹോളി ആഘോഷത്തിനായി തയാറാക്കിയ മദ്യമാണ് മരണ കാരണമായത്. ഒമ്പതു പേരുടെ നില ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.