23-03-2016, 03.31 AM
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദു ചെയ്തു. വൈകുന്നേരം 6.30നുള്ള എറണാകുളം-കൊല്ലം, രാത്രി 7.40നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, പുലര്‍ച്ചെ 4.20നുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍, രാവിലെ 8.35 നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ എന്നിവ വ്യാഴാഴ്ച മുതല്‍ 31 വരെ റദ്ദു ചെയ്തു. 30ന് അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ അന്നു ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തും.