പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

7:12pm 4/3/2016
puli-murugan-malayalam-movie-stills8855
വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂലയ് ഏഴിന് ലോകമെമ്പാടുമുള്ള 3,000 കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രദര്‍ശനം ഉണ്ടായിരിക്കും.
ലാലിനൊപ്പം ജഗപതി ബാബു, കമാലിനി മുഖര്‍ജി, ബാല, സിദ്ദിഖ്, വിനു മോഹന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പുലിമുരുകനില്‍ വേഷമിടുന്നു. പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന സിനിമയില്‍ പുലിയും മനുഷ്യനും തമ്മിലുള്ള പോരാട്ടവും ജീവിതവുമാണ് പ്രമേയമാകുന്നത്. വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ മൃഗങ്ങളോട് പോരാടി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷമാണ് മോഹന്‍ലാലിന്.