09:26am 26/2/2016
ചെങ്ങന്നൂര്‍: മുളക്കുഴ രേണു ഫ്യുവല്‍സ് പെട്രോള്‍ ഉടമയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.