പോപ് സഞ്ചരിച്ച വാഹനം ലേലത്തില്‍ പോയത് 82,000 ഡോളറിന്

pope

1/2/2016
പി.പി.ചെറിയാന്‍

ഫിലാഡല്‍ഫിയ: 2015 സെപ്റ്റംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ സഞ്ചരിച്ച ബ്ലാക്ക് ഫിയറ്റ് 5000ഘ, 82,000 ഡോളറിന് ചാപ്മാന്‍ ഓട്ടൊ ഗ്രൂപ്പ് ലേലത്തില്‍ പിടിച്ചു.
ജനുവരി 30 വെള്ളിയാഴ്ച ഫിലഡല്‍ഫിയ ഓട്ടോ ഷോയിലാണ് 11 മിനിട്ട് നീണ്ടു നിന്ന ലേലം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പത്തൊമ്പതു പേരാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസീസ് വക്താവ് അറിയിച്ചു.

ഫിലഡല്‍ഫിയായില്‍ ഏഴു ഒട്ടൊ ഷൊറൂമുകളുടെ ഉടമസ്ഥരായ മൈക്കിള്‍ ചാപ്മാനും, കേയ്റ്റ് ചാപ്മാനും ലേലത്തില്‍ പിടിച്ച ബല്‍ക്ക് ഫിയറ്റ്, ഹോര്‍ഷം ഡിലര്‍ഷിപ്പില്‍ പ്രദര്‍ശനത്തിനു വെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ലേലത്തില്‍ ലഭിച്ച തുക അനേക ജീവിതങ്ങള്‍ക്ക് ഒരു അനുഗ്രഹത്തിന് കാരണമാകുമെന്ന് വേള്‍ഡ് മീറ്റിങ്ങ് ഓഫ് ഫാമിലീസ് എക്‌സി. ഡയറക്ടര്‍ ഡോണാ ഫാരല്‍ പറഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, സ്‌പെഷല്‍ എഡുക്കേഷന്‍ സ്‌ക്കൂളുകള്‍ക്കും ഈ തുക വിനിയോഗിക്കുമെന്ന് ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസീസ് അറിയിച്ചു.