ഫിലഡല്‍ഫിയ സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വിശുദ്ധ വാരാചരണം മെത്രാപ്പോലീത്ത തിരുമേനിമാരുടെ നേതൃത്വത്തില്‍

12:32pm 17/3/2016

ജോയിച്ചന്‍ പുതുക്കുളം
philadelphiaholyweek_pic1
ഹാവേര്‍ടൗണ്‍: സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈവര്‍ഷം പീഡാനുഭവ ആഴ്ച തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 19-ന് ശനിയാഴ്ച ആരംഭിക്കുന്നു. വൈകുന്നേരം 5 മണിക്ക് മുതിര്‍ന്നവര്‍ക്ക് ധ്യാനം, വിശുദ്ധ കുമ്പസാരം എന്നിവയോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിക്കും.

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ഓശാന ഞായറാഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടും. തുടര്‍ന്ന് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും പ്രാര്‍ത്ഥനകളും ആരാധനയുംകൊണ്ട് ദേവാലയം ഭക്തിനിര്‍ഭരമാകും. ഈസ്റ്റര്‍ ഞായറാഴ്ച യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ് (അങ്കമാലി ഭദ്രാസനം) ഉയര്‍പ്പ് പെരുന്നാളിനു പ്രധാന കാര്‍മികത്വം വഹിക്കും. തിരുകര്‍മ്മങ്ങളുടെ വിവരപ്പട്ടിക താഴെപ്പറയും പ്രകാരമായിരിക്കുമെന്നു വികാരി റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് അറിയിക്കുന്നു.

2016 മാര്‍ച്ച് 19 ശനി: വൈകിട്ട് 5 മണിക്ക് മുതിര്‍ന്നവര്‍ക്ക് ധ്യാനം, കുമ്പസാരം, സന്ധ്യാപ്രാര്‍ത്ഥന, ഓശാന ശുശ്രൂഷകള്‍.

മാര്‍ച്ച് 20 ഞായര്‍: രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, ഓശാന പ്രത്യേക ശുശ്രൂഷകള്‍, വി, കുര്‍ബാന.

മാര്‍ച്ച് 21 തിങ്കള്‍: വൈകുന്നേരം 6.30-നു പ്രാര്‍ത്ഥന.

മാര്‍ച്ച് 22 ചൊവ്വ: വൈകുന്നേരം 6.30-നു പ്രാര്‍ത്ഥന.

മാര്‍ച്ച് 23 പെസഹാ ബുധന്‍: വൈകുന്നേരം 6 മണിക്ക് ധ്യാനം, കുമ്പസാരം- സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക്. 7 മണിക്ക് പെസഹാ കുര്‍ബാന.

മാര്‍ച്ച് 24 വ്യാഴം: വൈകുന്നേരം 6.30-നു പ്രാര്‍ത്ഥന.

മാര്‍ച്ച് 25 ദുഖ0വെള്ളി: രാവിലെ 7.30-നു വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാള്‍ കുര്‍ബാന, രാവിലെ 9.30-ന് ദുഖവെള്ളിയുടെ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍.

മാര്‍ച്ച് 26 ദുഖശനി: രാവിലെ 9.30-ന് പ്രഭാത പ്രാര്‍ത്ഥ, 10 മണിക്ക് വിശുദ്ധ കുര്‍ബാന.

മാര്‍ച്ച് 27 ഞായര്‍: രാവിലെ 8 മണിക്ക് ഈസ്റ്റര്‍ ഞായര്‍ ഉയിര്‍പ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വി. കുര്‍ബാനയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് (വികാരി) 301 520 5527, ജോബിന്‍ പതപ്പിള്ളില്‍ (സെക്രട്ടറി) 484 461 6895, യൂഹോനോന്‍ പറമ്പാത്ത് (ട്രസ്റ്റി) 484 885 5620.