07:51 pm 1610/2016
– സുമോദ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: എതിര് സ്ഥാനാര്‍ത്തി മാധവന് നായര്‍ പിന്മാറിയതിനെ തുടര്‍ന്ന് തമ്പി ചാക്കോ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി തമ്പിച്ചാക്കോ ടീമിലെ സനല്‍ ഗോപിനാഥ് പിന്‍വാങ്ങിയതോടെ മാധവന് ബി നായര്‍ ടീമിലെ ഷാജി വര്‍ഗീസ് ഫൊക്കാനയുടെ ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജനറല്‍ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ് വിജയിച്ചു ടോമി കോക്കാട് ആയിരുന്നു എതിര് സ്ഥാനാര്‍ഥി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ജോയി ഇട്ടന്‍ വിജയിച്ചു ജോസഫ് കുര്യപ്പുറത് ആയിരുന്നു എതിര് സ്ഥാനാര്‍ഥി വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് വിജയിച്ചു സണ്ണി ജോസഫിന് ആയിരുന്നു എതിര് സ്ഥാനാര്‍ഥി അസിസ്റ്റന്റ് സെക്രട്ടറി ഡോ മാത്യു വര്‍ഗീസ് വിജയിച്ചു ജോര്‍ജ് ഓലിക്കലിന് ആയിരുന്നു എതിര് സ്ഥാനാര്‍ഥി ട്രഷററായി ഷാജി വര്‍ഗീസിനെയും , അസിസ്റ്റന്റ് ട്രഷററായി ഏബ്രഹാം കളത്തിലിനേയും തെരഞ്ഞെടുത്തു.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ലീല മാരേട്ട് 70 വിജയിച്ചു രാജു സഖറിയ ആയിരുന്നു എതിര് സ്ഥാനാര്‍ഥി അടുത്ത ഫൊക്കാന കണ്വെന്ഷന് ഫിലാഡല്‍ഫിയ യില്‍ നടത്തപ്പെടും എന്ന് പുതിയ പ്രസിഡന്റ് അറിയിച്ചു.