ഫ്‌ളോറി­ഡ­യില്‍ നവ­കേ­ര­ളയ്ക്ക് നവ നേതൃത്വം

മയാമി: നവ­കേ­രള ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറി­ഡ­യുടെ 2016­-ലെ കമ്മിറ്റി അധി­കാ­ര­മേ­റ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ വച്ചു നടന്ന പ്രൗഢ­ഗം­ഭീ­ര­മായ ചട­ങ്ങില്‍ ജയിംസ് പുളി­ക്കല്‍ പ്രസി­ഡന്റാ­യും, ജോബി ചെറി­യാന്‍ (സെ­ക്ര­ട്ട­റി), ഷിബു സ്കറിയ (ട്ര­ഷ­റര്‍), സുരേഷ് നായര്‍ (വൈസ് പ്രസി­ഡന്റ്), ആഷ മാത്യു (ജോ­യിന്റ് സെക്ര­ട്ട­റി), ഷാന്റി വര്‍ഗീസ് (ജോ­യിന്റ് ട്രഷ­റര്‍) എന്നി­വരും കമ്മിറ്റി അംഗ­ങ്ങ­ളായി പ്രിറ്റി ദേവ­സ്യ, ജിമ്മി ജോസ്, ജിന്‍സ് തോമ­സ്,­ലക്ഷ്മി ചന്ദ്രന്‍, ആനന്ദ് ലാല്‍, ബോബി വര്‍ഗീ­സ്, സജോ പല്ലി­ശേ­രി, ബിജോയ് സേവ്യര്‍, ജയിന്‍ വാത്യാ­ലില്‍, രഞ്ജന്‍ പുളി­മൂ­ട്ടില്‍ എന്നി­വരും അധി­കാ­ര­മേ­റ്റു. എബി ആന­ന്ദാണ് എക്‌സ് ഒഫീ­ഷ്യോ. യൂത്ത് ക്ലബ് പ്രസി­ഡന്റായി കവിത ഡേവി­സും, കിഡ്‌സ് ക്ലബ് പ്രസി­ഡന്റായി എമില്‍ ടോണ്‍സണും അധി­കാ­ര­മേ­റ്റു.

 

Joychen Puthukulam