11:06am 8/3/2016
തലശ്ശേരി: പാനൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. ഓട്ടോ തൊഴിലാളിയായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൈകള്‍ക്കും കാലിനും പരിക്കേറ്റ ഇയാളെ തലശേരി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.