09:30 am 14/10/2016
– ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ബെല്‍ജിയത്തിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, ജനജീവിതം സമാധാന പൂര്ണ്ണമാക്കാനും ബെല്‍ജിയത്തേക്ക് വരുന്ന എല്ലാവര്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഫ്ളൈറ്റ്, ട്രെയിന്‍, ബസ്, കാര്‍ എന്നിവയില്‍ ബെല്‍ജിയത്തേക്ക് വരുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാര് ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ പേപ്പറുകള്‍ കാണിച്ച് സ്വയം വ്യക്തിത്വം ബോധ്യപ്പെടുത്തണം.
ബെല്‍ജിയത്തേക്ക് വരുന്ന ഹൈവേകളിലും, പ്രധാന റോഡുകളിലും ആയിരത്തിലധികം പുതിയ ക്യാമറാകള് സ്ഥാപിച്ചു. ഈ ക്യാമറാകള് വണ്ടികളുടെ രജിസ്ട്രേഷനും, ഡ്രൈവറേയും ക|ത്യമായി ഫോട്ടോയില്‍ പകര്‍ത്തും. യൂറോപ്യന്‍ യൂണിയനും, റെയില്‍വേയും, ബസ് കമ്പനികളും ഈ പുതിയ കര്‍ശന പരിശോധനകളില്‍ ആശങ്ക പ്രകടിപ്പിച്ചു.