ബൈക്ക് വാങ്ങിയാല്‍ ഹെല്‍മെറ്റ് ഫ്രീ

30-03-2016
mhix610
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കും. വാഹന നിര്‍മാതാക്കളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത മാസം ഒന്നുമുതല്‍ നിര്‍ദേശം നടപ്പിലാകും.
ഹെല്‍മറ്റിനുപുറമെ നമ്പര്‍ പ്ലേറ്റ്, കണ്ണാടി, സാരിഗാഡ് തുടങ്ങിയവയും നല്‍കണം. ഹെല്‍മറ്റിന് ഐഎസ്‌ഐ ഗുണനിലവാരം വേണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.