ഭക്തി നിറവില്‍ ആറ്റുക്കാല്‍ പൊങ്കാല നാളെ

12:46pm
22/2/2016
images
തിരുവനന്തപുരം: ഭക്തരുടെ ഒരു വര്‍ഷത്തെ ഭക്തിനിര്‍ഭരമായ കാത്തിരിപ്പിനൊടുവില്‍ നാളെ ആറ്റുകാലമ്മയ്ക്കു പൊങ്കാല. പൊങ്കാലയുടെ ഔ#രപക്ക്ങ്ങല്‍ സജ്ജമാക്കിയിരിക്കുകയാണ് തലത്ഥാന നഗരി.
കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന നാളെ രാവിലെ പത്തിന് അടുപ്പു വെട്ടോടെയാണു പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുകയായി. വാദ്യഘോഷങ്ങളുടെയും, നാമജപങ്ങളുടെയും അകമ്പടിയോടെ പണ്ടാരയടുപ്പില്‍ തീ പകരും.

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തലസ്ഥാന നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് അവധി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കും.