09:40am
15/2/2016
കെ.പി വൈക്കം
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു. എണ്ണത്തില്‍ കുറവെങ്കിലും എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി നല്ല മലയാള ഗാനങ്ങള്‍ കാതിന് ഇമ്പമാര്‍ന്ന ഈണത്തില്‍ നമുക്ക് സമ്മാനിച്ച. സംഗീത സംവിധായകന്‍ രാജമണി എന്ന വെള്ളരി പ്രാവ് അനശ്വരതയുടെ ലോകത്തേക്ക് പറന്നകന്നു.
1985ല്‍ നുള്ളിനോവിക്കാതെ എന്ന സിനിമയിലെ ഈറന്‍ മേഖങ്ങള്‍ എന്നഗാനത്തിന് താളം നല്‍കിയാണ് മലയാള സംഗീതസംവിധന രംഗത്തേക്ക് രാജമണി കടന്നുവരുന്നത്. താളവട്ടത്തിലെ കൂട്ടില്‍ നിന്ന് മേട്ടില്‍വന്ന എന്നഗാനത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. മലയാളത്തില്‍ മാത്രം 150ല്‍ അധികം ഗാനങ്ങള്‍ക്ക് രാജമണി സംഗീതം നല്‍കിയിട്ടുണ്ട. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗിതവും നല്‍കിയിട്ടുണ്ട്. 700ല്‍പരം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം പശ്ചാത്തലസംഗീതം തയാറാക്കിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തുളു, നേപ്പാളി , ഒറിയ, സിംഹള, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങള്‍ ഇതില്‍ പെടും. 1997ല്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഷാജി കൈലാസിന്റെ ഏകലവ്യന്‍ എന്ന ചിത്രത്തില്‍ കേരളത്തിന്റെ വാനമ്പാടി കെ.എസ് . ചിത്ര പാടിയ നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം…’ എന്ന് ഗാനം രാജമണിക്ക് ജനഹൃദയങ്ങളില്‍ മികച്ചസ്ഥാനമാണ് നല്‍കിയത്. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ സഹായിയായിട്ടാണ് രാജാമണിയുടെ സംഗീത രംഗത്തേക്കുള്ള പ്രവേശം. 1983ല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗ്രാമത്ത് കിളികള്‍ തമിഴ് ചിത്രമായിരുന്നു ആദ്യ സിനിമ. പത്തു ഭാഷകളിലായി 735 ഓളം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗംഗയാറു പിറക്കുന്നു എന്ന പ്രസിദ്ധമായ അയ്യപ്പ ഭക്തിഗാനത്തിന് സംഗീതം നല്‍കിയതും രാജമണിയായിരുന്നു. താളവട്ടം, സ്വാഗതം, ഏകലവ്യന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണ് പ്രധാന മലയാള ചിത്രങ്ങള്‍.