മമ്മൂട്ടിക്ക് നഷ്ട്ടമായ പ്രണയം

11:20am
16/2/2016
download (4)
ബ്ലസി സംവിധാനം ചെയ്ത പ്രണയത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടി. അച്യുതമേനോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ബ്ലസി തിരക്കഥ എഴുതിയത്. എന്നാല്‍ മമ്മുട്ടിയെപ്പോലെ ചിരപരിചിതനായ ഒരു താരത്തിന്‍െ്റ യൗവനകാലം ആര് അവതരിപ്പിക്കുമെന്ന് ആശയക്കുഴപ്പം തോന്നിയപ്പോള്‍ ആ പ്രോജക്റ്റ് തന്നെ ഉപേക്ഷിച്ചു. കാസ്റ്റിങ് പാളിയാല്‍ അത് സിനിമയെ കാര്യമായി ബാധിക്കുമെന്നായിരുന്നു തന്‍െ്റ ആശങ്കയെന്നും ബ്ലസി പറഞ്ഞു.
അതിനിടെ സ്വകാര്യ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയപ്പോള്‍ കാസനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റിനെക്കുറിച്ച് പറഞ്ഞു. കഥ കേട്ടതോടെ മാത്യൂസിനെ താന്‍ അവതരിപ്പിക്കട്ടെയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെയാണ് ചിത്രത്തിലേക്ക് മോഹല്‍ലാല്‍ കടന്നുവരുന്നതെന്ന് ബ്ലസി പറഞ്ഞു.
അതുവരെ ആ കഥയില്‍ എവിടെയും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ സമ്മതം അറിയിച്ചതോടെ തന്‍െ്റ ചിന്തകളില്‍ മാത്യൂസിന്റെ വളര്‍ച്ചയ്ക്ക് വേഗമുണ്ടായി. അതോടെ തിരക്കഥയെഴുതി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം മാറിക്കിട്ടിയെന്നും അഭിമുഖത്തില്‍ ബ്ലസി പറഞ്ഞു.