09:27 am 26/10/2016
ചെന്നൈ: മരുന്നില്‍നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു.
ദിവസവും കഴിക്കുന്ന മരുന്ന് ഉപയോഗിച്ചതില്നിന്നാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ കരുണാനിധി സന്ദര്‍ശകരെ സ്വീകരിക്കില്ളെന്ന് ഡി.എം.കെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗോപാലപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.
ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ളെന്നാണ് അറിയുന്നത്. 93 വയസ്സുള്ള ദ്രാവിഡ രാഷ്ട്രീയത്തിലെ തലൈവര്‍ ചക്രക്കസേരയിലാണ് സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന നട്ടെല്ല് ശസ്ത്രക്രിയയത്തെുടര്‍ന്ന് ദിനംപ്രതി മരുന്നു കഴിച്ചുവരുകയാണ്.