മലയാളി കുടിയേറ്റ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നു

10:15am
11/2/2106

ജോയിച്ചന്‍ പുതുക്കുളം

fokana_pic

ടൊറന്റോ: അടുത്ത ജൂണ്‍െ 30, ജൂലൈ 1,2 തീയതികളില്‍ ടോറന്‍േറയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച സാഹിത്യ മത്സരങ്ങളില്‍ (കവിത, കഥ, നോവല്‍) വിഭാഗങ്ങളില്‍ വടക്കേ അമേരിക്കന്‍ (കാനഡ, യു.എസ്.എ) എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നു. 2013, 2014, 2015 2016-ലെ കൃതികള്‍ പരിഗണിക്കും. ഫൊക്കാനയില്‍ രജിസ്റ്റര്‍ ചെയ്തവയായിരിക്കണം. അവാര്‍ഡുകള്‍ ബാങ്ക്വറ്റ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്ന പ്രശസ്തരായ സാഹിത്യ പ്രതിഭകള്‍, എഴുത്തുകാരെ ആദരിച്ച് സമ്മാനിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൃതിയുടെ ഒരു കോപ്പി താഴെ ചേര്‍ത്തിട്ടുള്ള സാഹിത്യമത്സര കമ്മിറ്റി അദ്ധ്യക്ഷന് അയയ്ക്കുക. കൃതികള്‍ മെയ് 30-ന് മുമ്പ് എത്തിയിരിക്കണം. അമേരിക്കയില്‍ തന്നെയുള്ള സാഹിത്യതത്പരരായ വിധികര്‍ത്താക്കളായിരിക്കും കൃതികള്‍ വിലയിരുത്തുക.

അയയ്‌ക്കേണ്ട വിലാസം:
ഡോ. പി.സി. നായര്‍,
6000 വുഡ്‌ലേക്ക് ലെയിന്‍,
അലക്‌സാണ്ട്രിയാ, വെര്‍ജീനിയ, 22315.
ഇമെയില്‍: പിസിനായര്‍111@യാഹുഡോട്ട്‌കോം

ഫൊക്കാനാ സാഹിത്യ കമ്മിറ്റിക്കുവേണ്ടി
ജോണ്‍ ഇളമത
ജോണ്‍ഇളമത@യാഹുഡോട്ട്‌കോം