ഹൈദരാബാദ്: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വഞ്ചനാക്കുറ്റത്തില്‍ ഹൈദരാബാദ് മെട്രോ പൊളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ച്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ. രഘുനാഥിനും വാറണ്ടുണ്ട്. ഏപ്രില്‍ 13ന് മല്യയെ ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജി.എം.ആര് ഗ്രൂപ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മല്യക്കെതിരായ കോടതി നടപടി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വഞ്ചിച്ചെന്നും ചെക്കില്‍ പണമുണ്ടായിരുന്നില്ലെന്നും കമ്പനി പരാതിയില്‍ വ്യക്തമാക്കി. മല്യക്കെതിരെ 11 പരാതികളാണ് ജി.എം.ആര് കമ്പനി പരാതി നല്‍കിയിരിക്കുന്നത്.
അതിനിടെ, ബ്രിട്ടനിലെ മാധ്യമങ്ങള്‍ക്കെതിരെ വിജയ്? മല്യ രംഗത്തെത്തി. തന്നെ വേട്ടയാടുകയാണെന്നും തിരഞ്ഞു നടക്കുന്ന അവര്‍ നോക്കേണ്ട സ്ഥലത്ത്? നോക്കുന്നില്ലെന്നും ട്വിറ്ററില്‍ വ്യക്തമാക്കി. മാധ്യമങ്ങളോട്? സംസാരിക്കില്ലെന്നും അതിനായി സമയം കളയേണ്ടെന്നും അദ്ദേഹം പറഞ്ഞു.