12:57 pm 21/10/2016
കൊച്ചി: ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കില്ലെന്ന് ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് കോടതിയിൽ വരുന്നതിന് തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന് പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈകോടതി അറിയിച്ചു.
അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഉൗർജിത ശ്രമം നടന്നുവരികയാണ്. പ്രശ്ന പരിഹാരത്തിന് നാലാഴ്ചത്തെ സമയം അനുവദിക്കണമെന്നും ഹൈകോടതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
മാധ്യമവിലക്കിൽ കെ.യു. ഡബള്യൂ.ജെ യുടെ ഹരജി നവംബർ 7 ന് വീണ്ടും പരിഗണിക്കും.