മാനസിക രോഗിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

പി.പി.ചെറിയാന്‍
unnamed (2)
ഹണ്ട്‌സ് വില്ല : ഒമ്പതുവര്‍ഷമായി മരണവും കാത്ത് ജയിലറയില്‍ കഴിഞ്ഞിരുന്ന ആഡം കെല്ലി വാര്‍ഡിന്റെ(33) വധശിക്ഷ മാര്‍ച്ച് 22 ചൊവ്വാഴ്ച വൈകുന്നേരം ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.
.
2005 ല്‍ ഹൗസിങ്ങ് ആന്റ് സോണിങ്ങ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ മൈക്കിള്‍ വാക്കറിനു നേരെ ഒമ്പതു തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ കേസ്സിലാണ് വാര്‍ഡിന് വധശിക്ഷ വിധിച്ചത്.

സിറ്റി കോഡ് വയലേഷന്‍ അന്വേഷിക്കാനെത്തിയാതായിരുന്നു ഓഫീസര്‍ മൈക്കിള്‍ വാക്കറും, പിതാവും. ഓഫീസറുമായി ഉണ്ടായിരുന്ന തര്‍ക്കത്തിനൊടുവില്‍ വാര്‍ഡ് ഓഫീസറെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

2007 കേസ്സിന്റെ വിചാരണവേളയില്‍ പതിനഞ്ചു വയസ്സു മുതല്‍ വാര്‍ഡ് മാനസിക രോഗത്തിനടിമയായിരുന്നുവെന്ന് കോടതി തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ മാനസിക രോഗം, വധശിക്ഷ ഒഴിവാക്കുന്നതില്‍ നിന്നും കോടതിയെ തടയാനായില്ല.

ടെക്‌സസ് കോര്‍ട്ട് ഓഫ് ക്രിമിനല്‍ അപ്പീലും, യു.എസ്. സുപ്രീം കോടതിയും പ്രതിയുടെ അപ്പീല്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് ഇന്നലെ വാര്‍ഡിന്റെ വധശിക്ഷ നടപ്പാക്കിയത്. 2016 വര്‍ഷത്തില്‍ ടെക്‌സസ്സില്‍ മാത്രം നടപ്പാക്കിയ അഞ്ചാമത്തെ വധശിക്ഷയായിരുന്നു ഇത്.

വധശിക്ഷ നടപ്പാക്കുന്നതു ശരിയല്ലെന്നും, മനഃപൂര്‍വ്വമല്ല ഇതു ചെയ്തതെന്നും, മരണത്തിനു മുമ്പു പ്രതി പ്രസ്താവന നടത്തി. വിഷ മിശ്രിതം സിങ്കുകളിലേക്ക് പ്രവേശിപ്പിക്കുന്നതിനു മുമ്പു എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിന് വാര്‍ഡ് സന്നദ്ധനായി. കൊല്ലപ്പെട്ട മൈക്കിളിന്റെ പിതാവു വധശിക്ഷ നടപ്പാക്കുന്നതിനു ദൃക്‌സാക്ഷിത്വം വഹിച്ചു.