ന്യൂഡല്‍ഹി: മാര്‍ച്ച് 21ന് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും . മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ്-5, ബി.ജെ.പി-2, ശിരോമണി അകാലിദള്‍-2, സി.പി.എം-3, നാഗാ പീപ്പ്ള്‍സ് ഫ്രണ്ട്-1 എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകള്‍. ഈ സീറ്റുകളുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകും.
കോണ്‍ഗ്രസിലെ എ.കെ ആന്റണി, സി.പി.എമ്മിലെ ടി.എന്‍ സീമ, കെ.എന്‍ ബാലഗോപാല്‍ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വയലാര്‍ രവി, സി.പി.എമ്മിലെ കെ.കെ. രാഗേഷ്, മുസ് ലിം ലീഗിലെ പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിജയിച്ചിരുന്നു.