1:39pm 24/3/2016
പി.പി.ചെറിയാന്‍
ചിക്കാഗൊ: ഏഷ്യന്‍ അമേരിക്കന്‍ മീഡിയാ നെറേറ്റീവ് അവാര്‍ഡിനര്‍ഹമമായ ഡയറക്ടര്‍ രവികപൂറിന്റെ ക്രോസുകള്‍ച്ചറല്‍ കോമഡി മിസ് ഇന്ത്യ അമേരിക്കാ മാര്‍ച്ച് 25 മുതല്‍ അമേരിക്കയിലെ മൂന്ന് പ്രധാന സിറ്റികളായ ചിക്കാഗൊ, സാന്‍ഹൊസെ, വാഷിംഗ്ടണ്‍ ഡി.സി. എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു.
ലോസ് ആഞ്ചലസ് ഏഷ്യന്‍ പസഫിക്ക് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് സ്‌ക്രീന്‍ പ്ലെ, ബെസ്റ്റ് അകുറസ് അവാര്‍ഡ് ലഭിച്ച ഈ ചിത്രത്തിന്റെ സഹസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മീരാ സിംഹാനാണ്. ടെക്‌സസ് സ്വദേശിയായ റ്റിയാ സിര്‍ക്കാര്‍, ഹന്നാ സിമോണ്‍ എന്നിവരാണ് ഇതില്‍ അതുല്യ അഭിനയം കാഴ്ചവെച്ചിരിക്കുന്നത്. ബ്രെയ്ന്‍ സര്‍ജനാകുന്നതിന് ആഗ്രഹിച്ച ലിലി പ്രസാദ് കരിം എന്ന യുവാവിനെ വിവാഹം കഴിച്ചു. കുട്ടികളുമായി സന്തുഷ്ട ജീവിതം നയിക്കുന്നതിനിടയില്‍ ഉണ്ടായ സംഭവങ്ങളെ കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ ചിത്രം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.