09:48 am 28/10/2016
ചിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെട്ട നേതൃസംഗമം തോമസ് ചാഴികാടന് എക്സ്.എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. സേക്രട്ട് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ബോബന് വട്ടംപുറത്ത്, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നേതൃസംഗമം കണ്‍വീനര്‍ ജോര്‍ജ് നെല്ലാമറ്റം എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സമ്മേളനത്തില്‍ വെച്ച് 1983 മുതല്‍ 2016 വരെ സംഘടനയ്ക്ക് നേതൃത്വം നല്‍കിയവരുടെ ഫോട്ടോ ഗാലറി തോമസ് ചാഴികാടന് അനാച്ഛാദനം ചെയ്തു. ഡാനിയേല്‍ തിരുനെല്ലിപറമ്പില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവര്‍ എം.സി. മാരായിരുന്നു. ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് കൃതജ്ഞത പറഞ്ഞു.
കെ.എസ്.എസ് ന്റെ തുടക്കം മുതല്‍ നാളിതുവരെ വിവിധ കാലയളവുകളില്‍ സ്പിരിച്വല്‍ ഡയറക്ടര്‍മാരായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് ചൊള്ളമ്പേല്‍, ഫാ. സിറിയക് മാന്തുരുത്തില്‍, ഫാ. സൈമണ്‍ ഇടത്തിപറമ്പില്‍, ഫാ. ഫിലിപ്പ് തൊടുകയില്‍, ഫാ. അബ്രഹാം മുത്തോലത്ത് എന്നിവരുടെ സേവനങ്ങള്‍ക്ക് പ്രസിഡന്റ് ജോസ് കണിയാലി നന്ദി രേഖപ്പെടുത്തി. ഫാ. അബ്രഹാം മുത്തോലത്തിനെ തോമസ് ചാഴികാടന് പൊന്നാടയണിയിച്ച് ആദരിച്ചു. 1993 ല്‍ വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ ചിക്കാഗോയില്‍ ആരംഭിക്കുവാന്‍ മുന്നിട്ടു പ്രവര്‍ത്തിച്ച ഫാ. സിറിയക് മാന്തുരുത്തില്‍, കുര്യന് കാരാപ്പള്ളില്‍, ചാക്കോ പൂവത്തുങ്കല്‍, സൈമണ്‍ എള്ളങ്കിയില്‍, ജെയ്ബു കുളങ്ങര എന്നിവരുടെ സേവനങ്ങളെയും പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. യോഗത്തില്‍ സന്നിഹിതരായിരുന്ന കുര്യന് കാരാപ്പള്ളില്‍, ചാക്കോ പൂവത്തുങ്കല്‍, ജെയ്ബു കുളങ്ങര എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഡികെസിസി ലീഡര്‍ സിറിയക് പുത്തന്‍പുരയില്‍, കെസിസിഎന്‍എ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലക്കല്‍, ലെയ്സണ്‍ ബോര്‍ഡ് ചെയര്മാന് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. മുന്‍കാല ഭാരവാഹികള്‍ക്ക് പ്രശംസാഫലകങ്ങള്‍ സമ്മാനിച്ചു. വിവിധ ഭരണസമിതികളെ പ്രതിനിധീകരിച്ചു. ജോയി വാച്ചാച്ചിറ, ജോണി പുത്തന്‍പറമ്പില്‍, ചാക്കോ പൂവത്തുങ്കല്‍, ജോണ്‍ ഇലക്കാട്ട്, സിറിയക് പുത്തന്‍പുരയില്‍, മാത്യു നെടുമാക്കല്‍, ഷാജി എടാട്ട്, പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, സിറിയക് കൂവക്കാട്ടില്‍, ജോര്‍ജ് തോട്ടപ്പുറം, ബിനു പൂത്തുറയില്‍, ജെയ്ബു കുളങ്ങര, രാജന് കല്ലിടാന്തിയില്‍, കുര്യന് നെല്ലാമറ്റം, മാത്യു കുളങ്ങര, പീറ്റര്‍ കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഷിജു ചെറിയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കെസിഎസ് യുവജനോത്സവം, സ്പോര്‍ട്സ് ഫോറം ടെന്നീസ് ടൂര്‍ണമെന്റ്, ക്നാനായ ഒളിമ്പിക്സ് ഇന്‍ഡോര്‍ ഗെയിംസ് എന്നിവയിലെ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഷിജു ചെറിയത്തില്‍, ജോബി ഓളിയില്‍ എന്നിവര്‍ മത്സരവിജയികളെ സദസ്സിന് പരിചയപ്പെടുത്തി.