മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാരും മത്സരിക്കും;

07:31pm 03/3/2016
th
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പി.കെ അബ്ദുറബ്ബ് തിരൂരങ്ങാടിയിലും എം.കെ മുനീര്‍ കോഴിക്കോട് സൗത്തിലും മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയിലും വി.കെ ഇബ്രാഹീം കുഞ്ഞ് കളമശ്ശേരിയിലും മത്സരിക്കും. സിറ്റിംഗ് എം.എല്‍.എമാരില്‍ സി. മോയിന്‍കുട്ടി (തിരുവമ്പാടി), കെ.എന്‍.എ ഖാദര്‍(വള്ളിക്കുന്ന്), എന്നിവര്‍ക്ക് സീറ്റില്ല. ഇവരെ യഥാക്രമം കോഴിക്കോട്, മലപ്പുറം ജില്ലാ സെക്രട്ടറിമാരായി നിയമിച്ചു. തിരുവമ്പാടിയില്‍ ഉമ്മര്‍ മാസ്റ്റര്‍ വള്ളിക്കുന്നില്‍ പി. അബ്ദുല്‍ ഹമീദ് മാസ്റ്ററും മത്സരിക്കും. അബ്ദുസമദ് സമദാനിയുടെ സിറ്റിംഗ് സീറ്റായ കോട്ടക്കലില്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങളും മമ്മുണ്ണി ഹാജിക്ക് പകരം കൊണ്ടോട്ടിയില്‍ ടി.വി ഇബ്രാഹീമും മത്സരിക്കും. കാസര്‍കോട് സീറ്റില്‍ എന്‍.എ നെല്ലിക്കുന്നാണ് സ്ഥാനാര്‍ഥി.

മറ്റുസ്ഥാനാര്‍ഥികള്‍

മഞ്ചേരി അഡ്വ. എം ഉമ്മര്‍
മലപ്പുറം പി ഉബൈദുള്ള
ഏറനാട് പി.കെ ബഷീര്‍
താനൂര്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി
മങ്കട ടി.എ അഹമ്മദ് കബീര്‍
തിരൂര്‍ സി മമ്മൂട്ടി
മണ്ണാര്‍ക്കാട് അഡ്വ. എം ശംസുദ്ദീന്‍
കൊടുവള്ളി എം.എ റസാഖ്
അഴീക്കോട് കെ.എം ഷാജി
മഞ്ചേശ്വരം കെ.വി അബ്ദുറസാഖ് മാസ്റ്റര്‍

കുന്നമംഗലം, കുറ്റിയാടി, ഇരവിപുരം, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ കുന്നമംഗലം കോണ്‍ഗ്രസിന് നല്‍കി ബാലുശ്ശേരി പകരം വാങ്ങാന്‍ ആലോചനയുണ്ട്. കുറ്റിയാടിയും നാദാപുരവും വെച്ച് മാറാനും ചര്‍ച്ച നടക്കുന്നു. പാണക്കാട്ട് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫില്‍ ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്ന പാര്‍ട്ടിയാണ് ലീഗ്.