01:12pm 15/3/2016
തിരുവനന്തപുരം: തിരുവമ്പാടി സീറ്റില്‍ പ്രശ്നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ നടന്നത് ലീഗുമായുള്ള ചര്‍ച്ചയല്ല. മറ്റ് ഘടകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം കൂടുതല്‍ സീറ്റിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. നിലവില്‍ തിരുവമ്പാടി അടക്കം ഒരു സീറ്റിലും പ്രശ്നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായി വി. എം ഉമ്മര്‍ മാസ്റ്ററെ ലീഗ് പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തില്‍ നിന്ന് അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്. ഉമ്മര്‍ മാസ്റ്ററെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മലയോര വികസന സമിതിയും താമരശ്ശേരി രൂപതയും കോണ്‍ഗ്രസിനെ അറിയിച്ചു. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് സിറ്റിംഗ് എം.എല്‍.എ സി. മോയിന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.