മെസ്സിക്ക് ഡബ്ള്‍; ആഴ്‌സനലിനെ ബാഴ്‌സ വീഴ്ത്തി

11:38 AM 24/02/2016
download (3)
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീകോര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇംഗ്‌ളീഷ് ശക്തികളായ ആഴ്‌സനലിതെരെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് സൂപ്പര്‍ ജയം. ആഴ്‌സനല്‍ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്‌സ ഒന്നാം പാദം ജയിച്ചു കയറിയത്. 71, 83 മിനിറ്റുകളിലാണ് മെസ്സി ഗോള്‍ നേടിയത്. തുടക്കത്തില്‍ ശക്തമായിരുന്ന ആഴ്‌സനല്‍ പ്രധിരോധം രണ്ടാം പകുതിക്ക് ശേഷം മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ ആടിയുലഞ്ഞു. 71ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്നാണ് മെസ്സി ആദ്യ ഗോള്‍ നേടിയത്. 12 മിനിറ്റിനകം പെനാല്‍റ്റിയിലൂടെ മെസ്സി രണ്ടാം ഗോള്‍ നേടി. ഈ സീസണില്‍ എം.എന്‍.എസ് സഖ്യം ഇതുവരെ 91 ഗോളുകള്‍ നേടിയിട്ടുണ്ട്.