മൈക്രോ ഫിനാന്‍സ് തട്ടിപ്പ് വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുത്തു

03:34 26/2/2016

images (2)

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൈക്രോ ഫിനാന്‍സ് ഇടപാടിലൂടെ ഇവര്‍ മൂന്ന് കോടിയലധികം രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പിന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷനന്റെ ഫണ്ടില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും കുറഞ്ഞ പലിശക്ക് വായ്പയെടുത്ത് കൂടിയ പലിശക്ക് പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കി കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി അഞ്ച് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശക്ക് വിതരണം ചെയ്യാന്‍ കോര്‍പ്പറേഷനും ബാങ്കുകളും നല്‍കിയ പണം 12 മുതല്‍ 18 ശതമാനംവരെ പലിശ ഈടാക്കിയെന്നാണ് പരാതി.