യു.എസ് ആക്രമിക്കാന്‍ ഐ.എസ് കരുക്കള്‍ നീക്കുന്നു

10:02am
16/2/2016
is

വാഷിങ്ടണ്‍: യു.എസില്‍ ആക്രമണം നടത്താന്‍ ഐ.എസ് പദ്ധതിയിടുന്നതായി യു.എസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ജോണ്‍ ബ്രെനന്‍. കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ആക്രമണം രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച മൂലമാണെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ആക്രമണത്തിന് ശേഷം ഇസ്ലാമിക് സേ്റ്റ് ഭീകരരുടെ പദ്ധതികളെക്കുറിച്ച് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അവര്‍ യു.എസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരര്‍ പുതിയ സാങ്കേതിക വിദ്യകളാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് അവ ഭേദിക്കുകയെന്നത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ആക്രമണം നടത്തിയ ഏഴ് ചാവേറുകളും ഫ്രഞ്ച് പൗരന്മാരായിരുന്നു. അവര്‍ സിറിയയില്‍ പോയി വിദ്ഗ്ധ പരിശീലനം നടത്തിയതും തിരികെ വന്നതും ആരും അറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.