യു.എസ്.സി(ഡടഇ) യില്‍ ട്യൂഷന്‍ ഫീസ് ആദ്യമായി 50,000 ത്തിനു മുകളില്‍

7/3/2016

പി.പി.ചെറിയാന്‍
Newsimg1_93671768
കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയായില്‍ 20162017 അദ്ധ്യയനവര്‍ഷം മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ട്യൂഷന്‍ ഫീസ് ആദ്യമായി 50,000 ത്തിനു മുകളില്‍ നല്‍കേണ്ടിവരും.

ട്യൂഷന്‍ഫീസ് 51442 നു പുറമെ, 814 ഡോളര്‍ കൂടി 20162017 അദ്ധ്യയന വര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കാനാണ് ഈയാഴ്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്.

ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി ഏറ്റവും ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കേണ്ടി വരുന്ന ആദ്യ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എന്ന ബഹുമതി ഇതോടെ യു.എസ്. സിക്ക് ലഭിക്കും.
51,300 ഡോളര്‍ ഈടാക്കുന്ന ന്യൂയോര്‍ക്കിലെ വാസര്‍(ഢമമൈൃ) കോളേജിനായിരുന്നു ഇതുവരെ ഈ ബഹുമതി അമേരിക്കയിലെ സുപ്രസിദ്ധ സര്‍വ്വകലാശാലകളായ ഹാര്‍വാര്‍ഡ്(45,278), സ്റ്റാന്‍ഫോഡ്(45729), ഥമഹല(47,600) എന്നിവിടങ്ങളില്‍ നല്‍കേണ്ടി വരുന്ന ട്യൂഷന്‍ ഫീസിനേക്കാള്‍ കൂടുതല്‍ വാങ്ങുന്നതിന് അധികൃതര്‍ ന്യായീകരണം കണ്ടെത്തിയിട്ടുണ്ട്. ഫാക്കല്‍ട്ടികള്‍ മോടി പിടിപ്പിക്കുന്നതിനും, ക്യാമ്പസില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആവശ്യമായ തുക ട്യൂഷന്‍ ഫീസ് വര്‍ദ്ധനയിലൂടെ ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.

ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിന് ഇത്രയും തുക കണ്ടെത്തുക സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അസാധ്യമാണ്. സ്‌ക്കോളര്‍ഷിപ്പ്, ഗ്രാന്റ് എന്നിവ ലഭിച്ചാല്‍ പോലും ഇവിടെ പ്രവേശനം ലഭിച്ചു പഠനം പൂര്‍ത്തിയാക്കുക എന്നത് ഒരു മരീചികയായി മാറുമെന്നാണഅ വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നത്.