12:33PM 22/3/2016
പി.പി.ചെറിയാന്‍
ഗ്ലന്‍ റോസ്(ടെക്സസ്): രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ വീട്ടിനകത്തെ ഓവനിലിട്ടടച്ചു പൊള്ളിച്ച മാതാവ് റ്റാഷാ ഹാച്ചറിനെ(35) അറസ്റ്റു ചെയ്തതായി സോമര്‍വെല്‍ കൗണ്ടി ഷെറീഫ്സ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച(മാര്‍ച്ച് 20) സ്ഥിരീകരിച്ചു.
വ്യാഴാഴ്ചയായിരുന്ന സംഭവം. കുട്ടിയെ ഓവനിലിട്ടു അടച്ച വിവരം ഹാച്ചര്‍ തന്നെയാണ് കുടുംബാംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പോലീസിനെ വിവരം അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ് കുട്ടിയെ ടെക്സസ്സ് ഹെല്‍ത്ത് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും, തുടര്‍ന്ന് ഡാളസ് പാര്‍ക് ലാന്റ് ബേണ്‍ സെന്ററിലേക്ക് മാറ്റി.
ഗ്ലെന്‍ റോസ് സ്റ്റോണ്‍ വാട്ടര്‍ ചര്‍ച്ച് ക്വാളിറ്റി ഇന്‍ ആന്റ് സ്യൂട്ട്സിലെ ജീവനക്കാരിയായ ഹാച്ചറിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിക്ക് 300,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ചൈല്‍ഡ് പ്രൊട്ടക്റ്റസ് കസ്റ്റഡിയില്‍ കഴിയുന്ന കുട്ടിയെ കാണുന്നതില്‍ നിന്നും ബന്ധുക്കളെ തല്‍ക്കാലം വിലക്കിയിട്ടുണ്ട്. ടെക്സസ് റോജേഴ്സ്, ചൈല്‍ഡ് പ്രൊട്ടക്സ്റ്റീവ് സര്‍വീസ്, സോമര്‍വെല്‍ പോലീസ് എന്നിവര്‍ സംയുക്തമായി സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.