രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം മാതാവ് അറസ്റ്റില്‍

11:43am 23/3/2016

പി.പി.ചെറിയാന്‍
unnamed (2)
ഫോര്‍ട്ട് വര്‍ത്ത്(ടെക്സാസ്) സുപ്രസിദ്ധ പിയാനിസ്റ്റ് വധ്യം കൊളഡങ്കോയുടെ 5 ഉം, ഒന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്സില്‍ കുട്ടികളുടെ മാതാവ് സോഫിയ സൈഗന്‍കോവ (31) യെ അറസ്റ്റു ചെയ്തതായി ബെന്‍ ബ്രൂക്ക് പോലീസ് കമാഡര്‍ ഡേവിഡ് ബബുകോക്ക് ഇന്ന്(തിങ്കള്‍ മാര്‍ച്ച് 21) മാധ്യമങ്ങളെ അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു രണ്ടു കുട്ടികളെ മരിച്ച നിലയില്‍ അവരവരുടെ ബഡുകളിലും സോഫിയായ മുറിവേറ്റ നിലയില്‍ വീടിനകത്തും കണ്ടെത്തിയത്.

ക്രെയ്ന്‍ വംശജനായ ദമ്പതികള്‍ 2014 ലാണ് ഫോര്‍ട്ട് വര്‍ത്തിലേക്ക് താമസം മാറ്റിയത്. 2013 ല്‍ വാന്‍ ക്ലിബേണ്‍ ഇന്റര്‍നാഷ്ണല്‍ പിയാനൊ മത്സരത്തില്‍ കൊളഡങ്കോക്കിന് ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

2010 ല്‍ വിവാഹിതരായ ഇവര്‍ കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹമോചനത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടു കുട്ടികളേയും പിതാവ് കൊണ്ടുപോകേണ്ട ദിവസമാണ് ഇരുവരും കൊല്ലപ്പെട്ടത്.

സ്വയം മുറിവേല്‍പിച്ചു എന്നു കരുതപ്പെടുന്ന സോഫിയായെ ഫോര്‍ട്ട് വര്‍ത്ത് ആശുപത്രിയില്‍ ചികിത്സിക്കുന്നതിനും, മാനസികാവസ്ഥ വിലയിരുത്തുന്നതിനും പ്രവേശിപ്പിച്ചിട്ടുണ്ട്.

സോഫിയായ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.