രണ്ടു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

3/2/2016

പി.പി.ചെറിയാന്‍

പ്ലാനൊ(ഡാളസ്): പ്ലാനോ ഈസ്റ്റ് സീനിയര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളും കൂട്ടുകാരികളുമായ റിത്തു സച്ച്‌ദേവ്(17), കേറ്റ് കുയ്‌സണ്‍(17) എന്നിവരുടെ മരണം ആത്മഹത്യയാണെന്ന് മര്‍ഫി പോലീസ് അറിയിച്ചു.

റിത്തു സച്ച്‌ദേവ് അമതിമായി മരുന്നുകള്‍ ഉപയോഗിച്ചും, കേറ്റ് കുയ്‌സണ്‍ ഒഴിഞ്ഞ ഒരു കുറ്റിക്കാട്ടില്‍ കെട്ടി തൂങ്ങിയുമാണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് റീത്തുവിന്റെ മൃതശരീരം സ്വന്തം വീട്ടിലും, രണ്ടു മണിക്കൂറുകള്‍ക്കുശേഷം കെയ്റ്റിന്റെ മൃതദ്ദേഹം സമീപത്തുള്ള കുറ്റികാട്ടിലുമാണ് കണ്ടെത്തിയത്്.
രണ്ടുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.

ഇരുവരുടേയും മരണം പരസ്പരം ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ലെന്ന് മര്‍ഫി പോലീസ് സ്‌പോക്ക്മാന്‍ സെല്‍സൊ മാര്‍ട്ടിനസ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്കും, കൂട്ടുകാര്‍ക്കും ഇരുവരെകുറിച്ചും നല്ല അഭിപ്രായമാണുള്ളത്.
മരണത്തെകുറിച്ചു കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.